CBSE Class 12 MALAYALAM Previous Year exam Question Paper 2026– Free PDF Download
CBSE CLASS 12 PREVIOUS YEAR QUESTION PAPER
MALAYALAM - 2026
Previous Year Question paper Class 12 with Free PDF download Link
Free PDF Download Link Available in last of the question Paper / Post
Series: RQ3SP
Roll No.
Q.P. Code 70
SET 4 Candidates must write the Q.P. Code on the title page of the answer-book. മലയാളം
MALAYALAM അനുവദിച്ച സമയം : 3 മണിക്കൂർ
Time allowed: 3 hours ആകെ മാർക്ക് : 80
Maximum Marks: 80 നിർദേശങ്ങൾ :
(I) ചോദ്യപേപ്പറിൽ അച്ചടിച്ച 11 പുറങ്ങളുണ്ടെന്ന് ദയവുചെയ്ത് ഉറപ്പുവരുത്തുക.
(II) പരീക്ഷാർത്ഥി ചോദ്യപേപ്പറിന്റെ വലതുമുകൾഭാഗത്ത് കൊടുത്തിരിക്കുന്ന ചോദ്യപേപ്പർ കോഡ് ഉത്തരക്കടലാസ്സിന്റെ ടൈറ്റിൽ പേജിൽ എഴുതേണ്ടതാണ്.
(III) ചോദ്യപേപ്പറിൽ 10 ചോദ്യങ്ങൾ ഉണ്ടെന്ന് ദയവുചെയ്ത് ഉറപ്പുവരുത്തുക.
(IV) ഉത്തരം എഴുതുന്നതിനു മുമ്പായി ഉത്തരക്കടലാസ്സിൽ തന്നിട്ടുള്ള ഇടങ്ങളിൽ ചോദ്യത്തിന്റെ ക്രമനമ്പർ എഴുതുക.
(V) ചോദ്യപേപ്പർ വായിക്കാൻ 15 മിനിട്ടാണ് അനുവദിച്ചിട്ടുള്ളത്. രാവിലെ 10.15 നു ചോദ്യപേപ്പർ വിതരണം ചെയ്യുന്നതാണ്. രാവിലെ 10.15 മുതൽ 10.30 വരെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വായിച്ചുനോക്കാനുള്ള സമയമാണ്. ഈ സമയം ഉത്തരക്കടലാസ്സിൽ ഒരു ഉത്തരവും എഴുതാൻ ശ്രമിക്കരുത്. NOTE:
(I) Please check that this question paper contains 11 printed pages.
(II) Q.P. Code given on the right hand side of the question paper should be written on the title page of the answer-book by the candidate.
(III) Please check that this question paper contains 10 questions.
(IV) Please write down the Serial Number of the question in the answer-book at the given place before attempting it.
(V) 15 minute time has been allotted to read this question paper. The question paper will be distributed at 10.15 a.m. From 10.15 a.m. to 10.30 a.m., the candidates will read the question paper only and will not write any answer on the answer-book during this period.
CBSC class 12th preveious year exam , cbse exam , CBSE exam paper, CBSE MALAYALAM exam, CBSE CLASS 12 MALAYALAM QUESTION PAPER 2026 - free pdf downlaod link
CBSE CLASS 12 PREVIOUS YEAR QUESTION PAPER
MALAYALAM - 2026
Previous Year Question paper Class 12 with Free PDF download Link
Free PDF Download Link Available in last of the question Paper / Post
General Instructions: (i) This question paper is divided into three sections. (ii) It has total 10 questions. (iii) Section A: 1 question no. 1. (iv) Section B: 5 questions no. 2 to 6. (v) Section C: 4 questions no. 7 to 10. Attempt questions as per specific instructions. Write question no. in answer book before attempting it.
പൊതു നിർദ്ദേശങ്ങൾ : (i) ചോദ്യപേപ്പർ 3 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. (ii) ചോദ്യപേപ്പറിൽ ആകെ 10 ചോദ്യങ്ങൾ ഉണ്ട്. (iii) എ വിഭാഗത്തിൽ 1 ചോദ്യം - ചോദ്യനമ്പർ 1. (iv) ബി വിഭാഗത്തിൽ 5 ചോദ്യങ്ങൾ - ചോദ്യനമ്പർ 2 മുതൽ 6 വരെ. (v) സി വിഭാഗത്തിൽ 4 ചോദ്യങ്ങൾ - ചോദ്യനമ്പർ 7 മുതൽ 10 വരെ. തന്നിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. ഉത്തരം എഴുതുന്നതിനു മുമ്പായി ഉത്തരക്കടലാസ്സിൽ ചോദ്യത്തിൻ്റെ ക്രമനമ്പർ എഴുതുക.
എ വിഭാഗം / SECTION A
1. ഖണ്ഡിക വായിച്ച് ചുവടെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണത്തിന് മാത്രം ശരിയുത്തരങ്ങൾ എഴുതുക. (ഓരോന്നിനും ഓരോ മാർക്ക് വീതം) [10 * 1 = 10]
ജനങ്ങളെ വളരെയധികം ആകർഷിക്കുന്ന ദൃശ്യപ്രധാനമായ കലാരൂപമാണ് നാടകം. ദൃശ്യാംശത്തിന് കാവ്യാനുഭൂതി പകർന്നു തരുമ്പോഴാണ് നാടകം സംവേദനക്ഷമമാകുന്നത്. സങ്കീർണ്ണമായ ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന സംഘർഷാത്മകമായ ജീവിത രംഗങ്ങളാണ് നാടകത്തിലെ പ്രമേയങ്ങൾ. ഈ സംഭവങ്ങൾ വെറും അസംസ്കൃത വിഭവങ്ങളാണ്. മനുഷ്യർ വാക്കുകൊണ്ടും ഭാവപ്രകടനം കൊണ്ടും സംഭവങ്ങൾക്ക് ജൈവപരമായ സത്ത നൽകുന്നു. ഭാവാവിഷ്കാരം നാടകത്തിന്റെ ജീവനാണ്. ബി.സി. നാലാംശതകത്തിന് മുമ്പ് തന്നെ ഇന്ത്യയിൽ നാടകാഭിനയം പ്രചാരത്തിലുണ്ടായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രം പ്രസിദ്ധമാണല്ലോ. ആ വിഖ്യാതമായ ഗ്രന്ഥത്തിലൂടെ ഭരതമുനി നാട്യകലയ്ക്ക് നിയത രൂപം നൽകി. ധനഞ്ജയന്റെ ദശരൂപകം നാട്യശാസ്ത്രം പോലെ തന്നെ പ്രസിദ്ധമായ കൃതിയാണ്. ഭാരതീയ നാടകവേദിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. ഭാരതീയാചാര്യന്മാർ ദൃശ്യകലകളെ നാട്യം, നൃത്ത്യം, നൃത്തം എന്ന് മൂന്നായി വിഭജിച്ചിട്ടുണ്ട്. ഇതിൽ നാട്യവിഭാഗത്തിലാണ് നാടകം ഉൾപ്പെടുന്നത്. 'നടത്തുന്ന കാര്യം' എന്നാണ് ഗ്രീക്കിൽ നാടകപദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്. ഭാരതീയാലങ്കാരികന്മാർ ദശരൂപകങ്ങളിൽ പ്രഥമസ്ഥാനം നൽകുന്നത് നാടകത്തിനാണ്. മറ്റൊരാളിനെ അനുകരിക്കുകയാണല്ലോ നാടകത്തിൽ നടൻ ചെയ്യുന്നത്. അതിനാൽ അനുകരണ പ്രധാനമായ നാടകത്തിന് രൂപകം എന്നും പേരുണ്ടായി. നാടകത്തിലെ ഇതിവൃത്തം പ്രസിദ്ധമായിരിക്കണം. പുരാണങ്ങളിൽ നിന്നോ ഇതിഹാസങ്ങളിൽ നിന്നോ എടുത്തതായിരിക്കണം എന്നെല്ലാം ലക്ഷണ നിർണ്ണയം ചെയ്തിട്ടുണ്ടായിരുന്നു. ഈ ലക്ഷണങ്ങൾ ഉൾകൊള്ളുന്നവയാണ് സംസ്കൃത നാടകങ്ങൾ. ശോകരസ പ്രധാനമായ ഏകാങ്കനാടകമാണ് 'അങ്കം' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. മതാനുഷ്ടാനങ്ങളിൽ നിന്ന് ഉദ്ഭവിച്ച ഗ്രീക്കു നാടകങ്ങൾ നാടകകാവ്യങ്ങളാണ്. വായിക്കാനുള്ള സാഹിത്യ രൂപകമാണ് നോവൽ. രംഗകല എന്ന നിലയിൽ നേരിൽ കണ്ട് ആസ്വദിക്കാനുള്ളതാണ് നാടകം. ഇതാണ് നാടകവും നോവലും തമ്മിലുള്ള മൗലികമായ വ്യത്യാസം. നാടകത്തിൽ ദൃശ്യവും ശ്രവ്യവുമായ ഘടകങ്ങൾ പരസ്പര പൂരകങ്ങളാണ്. പാശ്ചാത്യസാഹിത്യവുമായുണ്ടായ സമ്പർക്കമാണ് മലയാളത്തിൽ ഏകാങ്കനാടകങ്ങൾക്ക് വഴിയൊരുക്കിയത്. നാടകത്തിന്റെ മുഴുവൻ സത്തയും ഏക അങ്കത്തിൽ സന്നിവേശിപ്പിക്കണം. സങ്കീർണ്ണമായ ജീവിതത്തിന്റെ വികാര തീവ്രമായ ഒരംശം മാത്രമായിരിക്കും ഏകാങ്ക നാടകത്തിലെ വിഷയം.
ചോദ്യങ്ങൾ : (i) നാടകം സംവേദന ക്ഷമമാകുന്നത് എപ്പോൾ ? (ii) എന്താണ് നാടകത്തിന്റെ ജീവൻ ? (iii) നാട്യശാസ്ത്രത്തിൻ്റെ കർത്താവ് ആരാണ് ? (iv) ധനഞ്ജയൻ എഴുതിയ പ്രസിദ്ധ കൃതി ഏത് ? (v) ഭാരതീയാചാര്യന്മാർ ദൃശ്യകലകളെ എങ്ങനെ വിഭജിച്ചിരിക്കുന്നു ? (vi) ഏത് വിഭാഗത്തിലാണ് നാടകം ഉൾപ്പെടുന്നത് ? (vii) ഗ്രീക്കിൽ 'നാടകം' എന്നതിന്റെ അർത്ഥമെന്ത് ? (viii) നാടകത്തിന് 'രൂപകം' എന്ന പേര് വരാൻ കാരണമെന്ത് ? (ix) ഏകാങ്ക നാടകത്തിലെ വിഷയം എങ്ങനെയുള്ളതാണ് ? (x) നോവലും നാടകവും തമ്മിലുള്ള മൗലികമായ വ്യത്യാസം എന്ത് ? (xi) എന്താണ് മലയാളത്തിലെ ഏകാങ്ക നാടകത്തിന് വഴിയൊരുക്കിയത് ? (xii) ഈ ഖണ്ഡികയ്ക്ക് ഉചിതമായ ശീർഷകം നൽകുക.
ബി വിഭാഗം / SECTION B
2. ഒന്നരപ്പുറത്തിൽ കവിയാതെ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക. [1 * 6 = 6] (a) യുദ്ധമില്ലാത്ത ലോകം അല്ലെങ്കിൽ (OR) (b) ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച
+ 3
3. നിങ്ങളുടെ പ്രദേശത്തെ ജില്ലാശുപത്രിയിൽ ജീവൻ രക്ഷാമരുന്നുകളുടെ ദൗർലഭ്യം ചൂണ്ടിക്കാണിച്ചുകൊണ്ടും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ആരോഗ്യവകുപ്പ് മന്ത്രിക്ക് നിങ്ങൾ ഒരു കത്ത് തയ്യാറാക്കുക. [1 * 6 = 6]
4. പരാവർത്തനം ചെയ്യുക [1 * 2 = 2] "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ ?" (കാരസ്കരം = കാഞ്ഞിരം, ശമിക്കുക = ഇല്ലാതാവുക)
+ 2
5. താഴെകൊടുത്തിരിക്കുന്നവയിൽ ഏതെങ്കിലും രണ്ട് ശൈലികളുടെ അർത്ഥം മനസ്സിലാക്കി വാക്യത്തിൽ പ്രയോഗിക്കുക. [2 * 1 = 2] (i) ഹൃദയപൂർവ്വം (ii) കച്ചകെട്ടുക (iii) അതിജീവിക്കുക
+ 3
6. വാക്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തി എഴുതുക [2 * 1 = 2] (i) കണ്ടുകണ്ട് ഏകദേശം ഏതാണ്ട് എല്ലാ പടങ്ങളും ഒരേപോലെയാണെന്ന് അയാൾക്ക് തോന്നി. (ii) ആ നോട്ടം കണ്ടില്ലെന്ന് നടിച്ച് ആൺ ഗൗളി തന്നോടുതന്നെ സ്വയം പറഞ്ഞു.
+ 2
സി വിഭാഗം / SECTION C
7. ഏതെങ്കിലും അഞ്ച് ചോദ്യങ്ങൾക്ക് മാത്രം ശരിയായ ഉത്തരം എടുത്തെഴുതുക. ഓരോന്നിനും രണ്ട് ഉപചോദ്യങ്ങൾ ഉണ്ട് : [5 * 2 = 10]
(a) (i) 'കിരാതവൃത്ത'ത്തിൽ സന്ധ്യകൾ എങ്ങനെ നിൽക്കുന്നതായാണ് കവി സങ്കല്പിച്ചിരിക്കുന്നത് ? (A) കവിളത്തഴകേഴ്വിടർന്ന് (B) ഈറൻ മുടി കോതി (C) പൂഞ്ചായൽകെട്ടുകളൂർന്ന് (D) കൺപീലിക്കാട് വിടർന്ന്
(ii) ആര് ചത്ത് കിടക്കുന്ന കാകോളക്കടലായാണ് മാനത്തെ അവതരിപ്പിച്ചിരിക്കുന്നത് ? (A) കരിമരണം (B) ഇടിമിന്നൽ (C) അഗ്നിത്തിര (D) കരിമേഘം
(b) (i) 'ഖലനല്ലവാക്കുകേട്ടാൽ തോന്നാ' - ആരെകുറിച്ചാണ് പറയുന്നത് ? (A) ബാഹുകനെകുറിച്ച് (B) ഋതുപർണനെകുറിച്ച് (C) ദമയന്തിയെകുറിച്ച് (D) കേശിനിയെകുറിച്ച്
(ii) നളചരിതത്തിനാധാരമായ കഥ ഉണ്ണായിവാര്യർ ഏതു ഗ്രന്ഥത്തിൽ നിന്നെടുത്തതാണ് ? (A) രാമായണം (B) അഭിജ്ഞാന ശാകുന്തളം (C) മഹാഭാരതം (D) വിക്രമോർവ്വശീയം
(c) (i) 'ശീലാവതീചരിതം' ഏത് തുള്ളൽ വിഭാഗത്തിൽപ്പെടുന്നു ? (A) ഓട്ടൻ (B) ശീതങ്കൻ (C) പറയൻ (D) പാണൻ
(ii) കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം ഏതാണ് ? (A) അമ്പലപ്പുഴ (B) ചെമ്പകശ്ശേരി (C) കിള്ളിക്കുറിശ്ശിമംഗലം (D) ആറന്മുള
(d) (i) "സുന്ദരി ശകുന്തള പിന്നെയുമുരചെയ്താൾ" ആരോടാണ് മറുപടി പറഞ്ഞത് ? (A) കണ്വനോട് (B) ദുഷ്യന്തനോട് (C) മേനകയോട് (D) വിശ്വാമിത്രനോട്
(ii) "അരുതെന്തയി വീണ്ടുമെത്തി ഞാൻ തിരുമുമ്പിൽ തെളിവേകി ദേവിയായ് മരുവീടണമെന്നു മന്നവൻ കരുതുന്നോ ശരി പാവയോയിവൾ" എന്ന വരികൾ ഏത് കൃതിയിലേതാണ് ? (A) കൊച്ചു സീത (B) സീതാസ്വയംവരം (C) സീതാരാമം (D) ചിന്താവിഷ്ടയായ സീത
(e) (i) താഴെ കൊടുത്തിരിക്കുന്നതിൽ ശ്രീ. ചെറിയാൻ ചെറിയാന്റെ കൃതി ഏത് ? (A) വിശ്വദർശനം (B) മൂടുപടം (C) വിഷകന്യക (D) പവിഴപ്പുറ്റ്
(ii) 'തേങ്ങ' എന്ന കവിതയെ ഹാസ്യാത്മകമാക്കുന്ന പ്രധാന ഘടകം ഏതാണ് ? (A) വാക്യഘടന (B) പദപ്രയോഗം (C) അയുക്തി (D) താരതമ്യം
(f) (i) "കണ്ടാലും ഗജമാത്രം കാണുന്നീലേതും" - എന്ത് ? (A) പരദോഷം (B) സ്വന്തം ദോഷം (C) പരഗുണം (D) സ്വന്തം ഗുണം
(ii) പ്രാചീന കവിത്രയത്തിൽ ഉൾപ്പെടാത്ത കവി ആര് ? (A) ചെറുശ്ശേരി (B) കുഞ്ചൻനമ്പ്യാർ (C) രാമപുരത്ത് വാര്യർ (D) എഴുത്തച്ഛൻ
8. ഏതെങ്കിലും അഞ്ചു ചോദ്യങ്ങൾക്ക് മാത്രം ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക. ഓരോന്നിനും രണ്ട് ഉപചോദ്യങ്ങൾ വീതമുണ്ട്. [5 * 2 = 10]
(a) (i) 'ഗൗളിജന്മത്തിലും തീർത്തും തേഞ്ഞു മാഞ്ഞു പോയില്ല' എന്നു പരാമർശിക്കുന്നത് ആൺ ഗൗളിയുടെ ഏത് സ്വഭാവത്തെക്കുറിച്ചാണ് ? (A) അഹന്ത (B) ഈഗോ (C) ആത്മാഭിമാനം (D) വാചാലത
(ii) ആരുടെ ഹൃദയത്തെയും കീറിമുറിക്കുന്ന തരത്തിൽ യുവതിയുടെ കണ്ണുകളിലെ ഏത് ഭാവമാണ് ആൺ ഗൗളിയെ അസ്വസ്ഥനാക്കിയത് ? (A) കണ്ണീർ (B) സന്തോഷം (C) ശൂന്യത (D) പരിഹാസം
(b) (i) സച്ചിന്റെ കാൽ നൂറ്റാണ്ട് നീണ്ട തപസ്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച അംഗീകാരമെന്ന് വിശേഷിപ്പിച്ചതെന്തിനെയാണ് ? (A) പത്മശ്രീ (B) അർജ്ജുന (C) പത്മവിഭൂഷൺ (D) ഭാരതരത്നം
(ii) 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ' എഴുതിയതാര് ? (A) പി. സായ്നാഥ് (B) കെ. വിശ്വനാഥ് (C) വി.കെ. ആദർശ് (D) പ്രബോധചന്ദ്രൻ
(c) (i) 'പ്രകാശം ജലം പോലെയാണ്' എന്ന കഥയുടെ രചനാ സങ്കേതം ഏതാണ് ? (A) മിസ്റ്റിസിസം (B) മാജിക്കൽ റിയലിസം (C) റൊമാന്റിസിസം (D) സിംബോളിസം
(ii) ഈ കഥയുടെ മലയാള വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത് ആര് ? (A) സി. എസ്. ചന്ദ്രിക (B) സുഭാഷ് ചന്ദ്രൻ (C) അരുന്ധതി റോയ് (D) ചന്ദ്രമതി
(d) (i) "ദിവാകരന് തലകറങ്ങുന്നതുപോലെ തോന്നി" അയാളെ അത്രമാത്രം വിഷമിപ്പിച്ചതെന്താണ് ? (A) തെരുവിലെ ആൾക്കുട്ടം (B) പ്രകാശത്തിന്റെ ധൂർത്ത് (C) ഛായാ പടങ്ങളിലെ മുഖങ്ങളുടെ സാദൃശ്യം (D) കനത്ത ഇരുട്ട്
(ii) പി. പത്മരാജന് ചേരാത്ത വിശേഷണം ഏത് ? (A) ജനപ്രതിനിധി (B) ചെറുകഥാകൃത്ത് (C) തിരക്കഥാകൃത്ത് (D) ചലച്ചിത്ര സംവിധായകൻ
(e) (i) യമുനോത്രിയിൽ തപസ്സനുഷ്ഠിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മുനി ആര് ? (A) കൗശിക മുനി (B) വസിഷ്ഠ മുനി (C) കശ്യപ മുനി (D) അസിത മുനി
(ii) ഏത് പർവ്വതസാനുക്കളിലാണ് സൂര്യകുണ്ഡ് ? (A) ബന്ദർപൂഞ്ച് (B) ഗന്ധമാനപർവ്വതം (C) കാളിന്ദ് പർവ്വതം (D) വിന്ധ്യ പർവ്വതം
(f) (i) 'അവകാശങ്ങളുടെ പ്രശ്നത്തിൽ' 'കച്ചവടക്കാർക്ക് മാത്രം സ്വായത്തമായത്' എന്ന് പരാമർശിക്കുന്നത് എന്തിനെക്കുറിച്ചാണ് ? (A) പരിഹാസം (B) ക്ഷോഭം (C) നിർവ്വികാരത (D) വാത്സല്യം
(ii) "കാരണം, മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന തെരുവായിരുന്നല്ലോ അത്" - ഈ പ്രസ്താവനയ്ക്ക് കാരണം എന്ത് ? (A) ദിവാകരനെ കടലാസുകൂട്ടിലാക്കി പൊതിഞ്ഞു (B) ഭാവനാപൂർണമായി വെളിച്ചം നിറച്ചു (C) കച്ചവടക്കാർ പരസ്പരം കണ്ണുകളിൽ നോക്കി (D) ദിവാകരന് അമ്പരപ്പ് തോന്നി
9. ഏതെങ്കിലും നാല് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. [4 * 4 = 16] (i) "കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ" ഈ വരികളിലെ ആശയം പദ്യഭാഗത്തിന് എത്രമാത്രം അനുയോജ്യമാണ്? (ii) 'കിരാതവൃത്തം' എന്ന കവിതയെ സൗന്ദര്യാത്മകമാക്കുന്നതിൽ ദൃശ്യബിംബങ്ങൾക്കുള്ള സ്ഥാനം വിവരിക്കുക. (iii) ഉണ്ണായിവാര്യരുടെ കാവ്യഭാഷയുടെ സവിശേഷതകൾ പാഠഭാഗത്തെ ആസ്പദമാക്കി വിലയിരുത്തുക. (iv) സ്ത്രീയുടെ സാമൂഹികാവസ്ഥയെക്കുറിച്ച് 18-ാം നൂറ്റാണ്ടിലും ചിന്തകളുണ്ടായിരുന്നു 'കൊള്ളിവാക്കല്ലാതൊന്നും' എന്ന പദ്യഭാഗത്തെ ആസ്പദമാക്കി വിവരിക്കുക. (v) തുടക്കത്തിൽനിന്ന് ഒടുക്കത്തിലെത്തുമ്പോൾ 'തേങ്ങ' എന്ന കവിത എത്തിച്ചേരുന്ന അവസ്ഥാവിശേഷത്തിൻ്റെ ആസ്വാദ്യത വിലയിരുത്തുക.
10. ഏതെങ്കിലും നാല് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. [4 * 4 = 16] (i) സ്പോർട്സ് ഫീച്ചറായ 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ' കാവ്യാത്മകമായതിൽ സച്ചിൻ്റെ വിടവാങ്ങലിൻ്റെ വൈകാരികത ഒരു ഘടകമാണോ ? നിങ്ങളുടെ അഭിപ്രായം വിശദീകരിക്കുക. (ii) സഞ്ചാര സാഹിത്യത്തിനുവേണ്ട എന്തെല്ലാം സവിശേഷതകൾ ആണ് 'യമുനോത്രിയുടെ ഉഷ്മളതയിൽ' എന്ന പാഠഭാഗത്ത് കാണുന്നത് ? (iii) ദിവാകരൻ്റെ പകപ്പിനെയും തളർച്ചയെയും കഥാകൃത്ത് സൂക്ഷ്മമായി ആവിഷ്കരിച്ചവിധം വിവരിക്കുക. (iv) 'പ്രകാശം ജലം പോലെയാണ്' എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം ഉചിതമായിരിക്കുന്നു. വിശദമാക്കുക ? (v) ആധുനിക സാമൂഹികാവസ്ഥയും, ചരിത്രവും ഭൂതകാലവുമെല്ലാം ഗൗളിജന്മത്തിൽ ഇഴചേർന്നിരിക്കുന്നു - വിലയിരുത്തുക.
Malayalam Question Paper CBSE Class 12 Free pdf download link
Legal Studies Question Paer CBSE class 12 - With Free PDF download link
Insurance Question Paper CBSE Class 12 - With Free PDF download Link
https://Informmation Technology Question Paper CBSE Class 12 - Free PDF download link